ആലപ്പുഴയിൽ വാഹന അപകടം മരണം അഞ്ച് ആയി

Published on 2 December 2024 at 17:26

ആലപ്പുഴ കളര്‍കോട് ഭീകരമായ അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർ ദാരുണമായി മരണപ്പെട്ടു. അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആയിരുന്നു.

കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ KSRTC സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് ഇടിച്ചു കയറിയത്. വാഹനം മഴയത്ത് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനമാണ്.

മഴക്കാലത്തിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Add comment

Comments

There are no comments yet.