വില്ലന്‍ കേന്ദ്രീകൃത സിനിമയുടെ ആശയം മാര്‍ക്കോ ഒരു മലയാള ചിത്രത്തില്‍ ആദ്യമായാണ് ഒരു സീക്വല്‍ പൂര്‍ണ്ണമായും വില്ലനെക്കുരിച്ചായിരിക്കുന്നത്, ആദിയായ സിനിമയിലെ നായകന്റെ സാന്നിധ്യമില്ലാതെ. ലോക സിനിമയില്‍ ഇത് പുതുമയല്ലെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഈ ആശയം ഒരു നവീകരണമാണ്. വില്ലന്റെ പശ്ചാത്തലവും കഥാപാത്ര വികസനവും ആഴത്തില്‍ കണ്ടെത്തുന്ന സംരംഭമായാണ് മാര്‍ക്കോ മുന്നോട്ട് പോവുന്നത്.
മാര്‍ക്കോ ഒരു ഇന്ത്യന്‍ ബഹുഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്, ക്യൂബ്സ് എന്റർടൈമെന്റ് ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുകയും യു.എം.എഫുമായ് സഹകരിക്കുകയും ചെയ്ത ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ' ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് വിലയിരുത്തുന്നത്. ഉണ്ണി മുകുന്ദൻ മാർക്കോ എന്ന ഗ്യാങ്സ്റ്ററിന്റെ പ്രധാന വേഷം അവതരിപ്പിക്കുന്നു. കബീര്‍ ദുഹാന്‍ സിങ്, യുക്തി തരേജ, സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, മാത്യു വര്‍ഗീസ്, അജിത് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രൂര്‍ ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു.
മലയാള ചിത്രം മാർക്കോ ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്ന ഒരു വ്യത്യസ്തമായ സിനിമയാണ്. 2019-ല്‍ പുറത്തിറങ്ങിയ 'മിഖായേല്‍' എന്ന ചിത്രത്തിന്റെ സ്പിൻ-ഓഫ് ആയ മാർക്കോ, അതിലെ വില്ലന്‍ മാർക്കോയുടെ കഥയിലേക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉണ്ണി മുകുന്ദൻ വില്ലന്‍ മാര്‍ക്കോയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.
Add comment
Comments