ഡബ്ലിന്‍: താമസ സൗകര്യ പ്രതിസന്ധി പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളോട് വാടക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു
ഡബ്ലിന്‍: അയര്‍ലണ്ടില്‍ താമസിക്കാന്‍ വീടുകള്‍ കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ മറവില്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വാടക തട്ടിപ്പുകള്‍ ഭീഷണിയാകുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം ഇത്തരം കേസുകളില്‍ 22% വര്‍ധനവ് രേഖപ്പെടുത്തിയതായി ഗാര്‍ഡ റിപ്പോര്‍ട്ട്.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറ്റവും കൂടുതലായും നടക്കുന്നത്. പുതുതായി വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടിലെത്തുന്നതും, പഴയവര്‍ കോളേജുകളിലേക്ക് മടങ്ങുന്നതുമായ സമയമായതിനാല്‍ പരാതികളുടെ എണ്ണവും വര്‍ധിക്കുമെന്ന് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ മുന്നറിയിപ്പ് നല്കി.